LOADING

Type to search

പൂന്തുറയില്‍ യുവതിയെ മതിലില്‍ ചേര്‍ത്ത് നിര്‍ത്തി മര്‍ദ്ദിച്ച സംഭവം: ഒന്നാം പ്രതി പിടിയില്‍

Latest News Local News News

തിരുവനന്തപുരം>>> പൂന്തുറയില്‍ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തതിലെ പ്രധാന പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. മണക്കാട് സ്വദേശി സുധീറാണ് അറസ്റ്റിലായത്. പൂന്തുറയില്‍ നിന്ന് ഇന്നുപുലര്‍ച്ചെയാണ് ഇയാളെ അറസ്റ്റുചെയ്തത്. സഹോദരന്‍ നൗഷാദ് ഒളിവിലാണ്. ഇയാള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. അറസ്റ്റിലായ സുധീറാണ് യുവതിയെ കൂടുതല്‍ മര്‍ദ്ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ഇന്നലെയാണ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ ആനിമയ്ക്ക് ക്രൂരമര്‍ദ്ദനമേറ്റത്. ആമിനയും മാതാവും താമസിക്കുന്ന വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്നവര്‍ ബഹളം വച്ചെന്നാരോപിച്ചായിരുന്നു ആക്രമണം.

വാടക്കാരും അയല്‍വാസികളായ സുധീറും നൗഷാദുമായാണ് ആദ്യം വാക്കുതര്‍ക്കം തുടങ്ങുന്നത്. ഇതുകണ്ട് കാര്യം അന്വേഷിക്കാന്‍ എത്തിയതായിരുന്നു ആമിന.

കാര്യങ്ങള്‍ ചോദിക്കുന്നതിനിടെ റോഡില്‍ നിന്ന പ്രതികള്‍ പെട്ടെന്ന് ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് കയറിവന്ന് ആമിനയെ മര്‍ദ്ദിക്കുകയായിരുന്നു. നിലത്തുവീണപ്പോള്‍ അവിടെയിട്ടും മര്‍ദ്ദിച്ചു. നാട്ടുകാരും സ്ഥലത്തുണ്ടായിരുന്നവരും ഏറെ പണിപ്പെട്ടാണ് സുധീറിനെയും നൗഷാദിനെയും പിടിച്ചുമാറ്റിയത്. ഇതിന് മുമ്പുംഅയല്‍വാസികളില്‍ നിന്നും ആമിനയ്ക്കും അമ്മയ്ക്കും ഭീഷണി ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.