ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്: ഒമ്പതു മാസമായി ഒളിവിലായിരുന്ന രണ്ടാം പ്രതി പൂക്കോയ തങ്ങള്‍ കീഴടങ്ങി

രാജി ഇ ആർ -

കാസര്‍കോട്: >>>കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയും ജുവലറിയുടെ മാനേജിംഗ് ഡയറക്ടറുമായ പൂക്കോയ തങ്ങള്‍ കോടതിയില്‍ കീഴടങ്ങി. കാസര്‍കോട് ഹൊസ്ദുര്‍ഗ് കോടതിയിലാണ് ഇയാള്‍ കീഴടങ്ങിയത്. ഒമ്പത് മാസമായി ഒളിവിലായിരുന്ന ഇയാള്‍ക്കു വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ പൂക്കോയ തങ്ങളുടെ മകന്‍ ഹിഷാമിനെ ഇതു വരെയായും പിടികൂടാന്‍ സാധിച്ചിട്ടില്ല.

മുന്‍ മഞ്ചേശ്വരം എം എല്‍ എയും മുസ്ലീം ലീഗ് നേതാവും കേസിലെ മറ്റൊരു പ്രതിയുമായ എം സി കമറുദ്ദീനിനെ പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയത്. കഴിഞ്ഞ ഒമ്ബതു മാസമായി ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു.
ഫാഷന്‍ ഗോള്‍ഡ് ജുവലറിയുടെ ചെയര്‍മാനായിരുന്നു കമറുദ്ദീന്‍. ജുവലറിയുടെ കാസര്‍കോട് ശാഖയിലേക്ക് 749 പേരില്‍ നിന്ന് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 77 കേസുകളോളം ഇവരുടെ മൂന്ന് പേരിലുമായുണ്ട്. പൊലീസ് അറസ്റ്റ് ചെയ്ത കമറുദ്ദീന്‍ നിലവില്‍ ജാമ്യത്തില്‍ കഴിയുകയാണ്.