
തിരുവനന്തപുരം>>> പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു. തമിഴ്നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈന് ആണ് ജയില്‍ ചാടിയത്.
പതിവ് പണിക്കായി ഇയാളെ ഇന്ന് രാവിലെ സെല്ലില്‍ നിന്ന് പുറത്തിറക്കിയിരുന്നു. ജയില്‍ വളപ്പിലെ ജോലികള്‍ക്കിടയിലാണ് ഇയാളെ കാണാതായത്. ജയില്‍ അധികൃതരും പൊലീസും ഇയാള്‍ക്കുവേണ്ടി ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നടന്ന ഒരു കൊലയില്‍ ശിക്ഷിക്കപ്പെട്ടാണ് ഇയാള്‍ പൂജപ്പുര ജയിലിലെത്തിയത്.

Follow us on