മലപ്പുറം>>> പൊന്നാനിയിലെ പ്രതിഷേധങ്ങളുള്‍പ്പടെ ജില്ലയില്‍ തിരഞ്ഞെടുപ്പ് സമയത്തുണ്ടായ അച്ചടക്കലംഘനങ്ങള്‍ക്ക് മല പ്പുറത്ത് സിപിഎമ്മില്‍ നേതാക്കള്‍ക്കെതിരെ ശക്തമായ അച്ചടക്ക നടപടി. പൊന്നാനിയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ നന്ദകുമാറിനെതിരായ പ്രകടനത്തിന്റെ പേരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ടി.എം സിദ്ദിഖിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. സിദ്ദിഖിനെ സ്ഥാനാര്‍ത്ഥിയാക്കാത്തതിന്റെ പ്രതിഷേധമായിരുന്നു പൊന്നാനിയിലെ പ്രകടനം,
പെരിന്തല്‍മണ്ണയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടതിന് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.ദിവാകരന്, വി.ശശികുമാര്‍ എന്നിവരെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. മതിയായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഇവര്‍ക്കെതിരെ ശിക്ഷാ നടപടി.
സ്ഥാനാര്‍ത്ഥിത്വത്തിന് ശ്രമിച്ച് നടക്കാതെ വന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും വിട്ടുനിന്ന ഏരിയാ കമ്മറ്റിയംഗമായ എം.മുഹമ്മദ് സലീമിനെ ബ്രാഞ്ചിലേക്ക് തരംതാഴ്ത്തി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമായ പി.പി വാസുദേവന്‍ എതിരായി നടപടി സംസ്ഥാന സമിതിയെടുക്കും. പാര്‍ട്ടി ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം ചേര്‍ന്നത്.
Follow us on