
പൊന്‍കുന്നം>>>പൊന്‍കുന്നത്ത് വ്യാപാരിയ്ക്ക് നേരെ ആക്രമണവും കവര്‍ച്ചയും. കടയടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വ്യാപാരിയുടെ വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്യുകയായിരുന്നു ബൈക്കിലെത്തിയ നാലംഗ സംഘം.
ബൈക്കുകളിലെത്തിയ നാലംഗസംഘം പണം അപഹരിക്കാന്‍ നടത്തിയത് സിനിമാ മോഡല്‍ ആക്രമണമായിരുന്നു. പൊന്‍കുന്നം കല്ലറയ്ക്കല്‍ സ്റ്റോഴ്സ് ഉടമ കെ.ജെ.ജോസഫിനെ മര്‍ദ്ദിച്ച ശേഷമാണ് അക്രമിസംഘം പണം കവര്‍ന്നത്. വെള്ളിയാഴ്ച രാത്രി ഒന്‍പതിന് വീട്ടിലേക്ക് മടങ്ങും വഴി തച്ചപ്പുഴ റോഡില്‍വെച്ച് ജോസഫ് ഓടിച്ചിരുന്ന വാനിനു മുന്പില് ബൈക്കുകള്‍ വട്ടം വെച്ച് തടയുകയായിരുന്നു.
പിന്നീട് ഇദ്ദേഹത്തിന്റെ തല തുണികൊണ്ട് മൂടിയതിശേഷം ആക്രമിക്കുകയും, കവര്‍ച്ചനടത്തുകയും ചെയ്തു. കൈവശമുണ്ടായിരുന്ന 25,000 രൂപയാണ് സംഘം തട്ടിയെടുത്തത്
രണ്ടുബൈക്കികളിലായാണ് അക്രമികളെത്തിയത്. സംഭവം ഉടന്‍ തന്നെ പൊന്‍കുന്നം പോലീസില്‍ വിവരമറിയിച്ചു. പൊലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ ഇതുവരെ കണ്ടെത്താനായില്ല.

Follow us on