രാഷ്ട്രീയ പ്രമേയം മുഖ്യ അജണ്ട, വിവാഹ പ്രായവും ചര്‍ച്ചയാകും: സിപിഎം പിബി യോഗം ഇന്ന് തുടങ്ങും

ദില്ലി>> രണ്ട് ദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ദില്ലിയില്‍ തുടങ്ങും. പാര്‍ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിന് അന്തിമ രൂപം നല്‍കാനാണ് പിബി ചേരുന്നത്. അടുത്തമാസം ആദ്യം ഹൈദരാബാദില്‍ ഇതിനായി കേന്ദ്ര കമ്മിറ്റിയും

കോണ്‍ഗ്രസ് സഖ്യത്തിന്റെ കാര്യത്തില്‍ കാര്യത്തില്‍ ശക്തമായ അഭിപ്രായ ഭിന്നത കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ് ബ്യുറോ യോഗത്തിലും ഉണ്ടായിരുന്നു. പ്രാദേശിക പാര്‍ടികളുമായി സഖ്യമുണ്ടാക്കുന്നതിനൊപ്പം പശ്ചിമബംഗാള്‍ പോലുള്ള ചില സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സഖ്യമാകാമെന്നാണ് ഇപ്പോഴത്തെ നിലപാട്. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന പൊതുനിലപാടാകും പിബിയില്‍ ഉണ്ടാവുക.

നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യങ്ങളും പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്യും. രാജ്യത്ത് സ്ത്രീകളുടെ വിവാഹ പ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കവും യോഗം ചര്‍ച്ച ചെയ്യും. കെ – റെയില്‍ അടക്കമുള്ള കേരളത്തിലെ വിവാദ വിഷയങ്ങള്‍ പിബിയില്‍ ചര്‍ച്ചക്ക് വരില്ലെന്നാണ് സൂചന.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →