നഗ്‌നതാ പ്രദര്‍ശനം നടത്തിയിട്ടില്ല; മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ മദ്യപിച്ചിരുന്നുവെന്ന് യാത്രക്കാരി

കണ്ണൂര്‍>> പൊലീസുകാരന്റെ മര്‍ദ്ദനമേറ്റ യാത്രക്കാരന്‍ മദ്യപിച്ചിരുന്നുവെന്ന് മാവേലി എക്‌സ്പ്രസിലെ യാത്രക്കാരി. മാഹിയില്‍ നിന്നാണ് ഇയാള്‍ ട്രെയനില്‍ കയറിയതെന്നാണ് യാത്രക്കാരി പറയുന്നത്. കാല്‍ കാണാവുന്ന നിലയില്‍ ഇയാള്‍ മുണ്ട് മാറ്റിയിരുന്നുവെന്നും ചോദിചപ്പോള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നീട്ടുകയാണ് ചെയ്തതെന്നും യാത്രക്കാരി പറയുന്നു. എന്നാല്‍ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയിട്ടില്ലെന്നും യുവതി വ്യക്തമാക്കി.

നല്ല മദ്യലഹരിയിലായിരുന്നു ഇയാളെന്നാണ് യാത്രക്കാരി പറയുന്നത്. ഈ സമയത്ത് അതുവഴി പോയ പൊലീസുകാരന്‍ ഇയാളോട് ടിക്കറ്റ് എവിടെയാണെന്ന് ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും ഇയാള്‍ മറുപടി നല്‍കിയില്ല, ഒടുവില്‍ ടിക്കറ്റില്ലെന്ന് പറഞ്ഞു. അത് കഴിഞ്ഞ് പൊലീസുകാരന്‍ ഇയാളോട് എഴുന്നേറ്റ് മാറാന്‍ പറഞ്ഞു. തന്റെ മുന്നില്‍ വച്ച് ഇയാളെ മര്‍ദ്ദിച്ചിട്ടില്ലെന്നാണ് യാത്രക്കാരി പറയുന്നത്.

മാവേലി എക്‌സ്പ്രസ്സില്‍ യാത്രക്കാരനെ നിലത്തിട്ട് ചവിട്ടി ട്രെയിനില്‍ നിന്ന് പുറത്താക്കിയ സംഭവം ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് പുറം ലോകം അറിഞ്ഞത്. കൃത്യമായ ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ എസ്‌ഐഐ പ്രമോദ് ക്രൂരമായി മര്‍ദ്ദിച്ചത്.

ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിരിക്കെയാണ് പൊലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ കൈയ്യേറ്റം ചെയ്തത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →