LOADING

Type to search

കൈക്കൂലി ആരോപണത്തില്‍ മുന്‍ ഉപ്പുതറ ഇന്‍സ്പെക്ടറും എസ്ഐയും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സസ്പെന്‍ഷന്‍

Latest News Local News News

ഇടുക്കി>>>കൈക്കൂലി ആരോപണത്തില്‍ മുന്‍ ഉപ്പുതറ ഇന്‍സ്പെക്ടറും എസ്ഐയും ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് സസ്പെന്‍ഷന്‍. കള്ളനോട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തെത്തുടര്‍ന്ന് മുന്‍ ഉപ്പുതറ ഇന്‍സ്പെക്ടര്‍ എസ് എം റിയാസിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. ഇതേ കേസില്‍ മുന്‍ ഉപ്പുതറ എസ്ഐ ചാര്‍ലി തോമസ്, ഉപ്പുതറ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ ടോണീസ് തോമസ് എന്നിവരെയും അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തിട്ടുണ്ട്.

നിലവില്‍ തിരുവനന്തപുരം സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ ഇന്‍സ്പെക്ടറാണ് ഇദ്ദേഹം. കൈക്കൂലി ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ആണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.