‘വരൂ സ്റ്റേഷനില്‍ പോയി മരുന്ന് കഴിച്ചിട്ട് വരാം’, പൊലീസിന് മെഡിക്കല്‍ ഓഫീസര്‍ കത്തയച്ചതിന് പിന്നാലെ ട്രോള്‍

രാജി ഇ ആർ -

തൃശൂര്‍>>>കുന്നംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐക്ക് ലഭിച്ചിരിക്കുന്ന കത്ത് ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാവുകയാണ്.ക്ഷയ രോഗി മരുന്ന് കഴിക്കുന്നില്ലെന്നും, കഴിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് പോര്‍ക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഒഫീസറാണ് എസ് ഐക്ക് കത്തയച്ചത്.

കൊവിഡ് ഡ്യൂട്ടിയും, വി ഐ പി ഡ്യൂട്ടിയും, മോഷണവും പിടിച്ചുപറിയും അന്വേഷിക്കേണ്ട ജോലി കൂടാതെയാണ് ഇപ്പോള്‍ രോഗിയെ മരുന്ന് കഴിപ്പിക്കേണ്ട ചുമതലയും പൊലീസിന് കിട്ടിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.