LOADING

Type to search

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസ് അന്വേഷിക്കാനെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു, പൊലീസുകാരന്‍ അറസ്റ്റില്‍

Latest News Local News News

കഡബ>>>പീഡനത്തിനിരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍. ദക്ഷിണ കന്നഡ കഡബ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ശിവരാജിനെയാണു കഡബ പൊലീസ് അറസ്റ്റു ചെയ്തത്.

ഇയാളെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡു ചെയ്തിട്ടുമുണ്ട്. 2 വര്‍ഷം മുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കഡബ സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഇത് അന്വേഷിച്ച സംഘത്തില്‍ പെട്ടയാളാണ് അറസ്റ്റിലായ ശിവരാജ്.

കേസിന്റെ കാര്യം സംസാരിക്കാനെന്ന പേരില്‍ ഇയാള്‍ പെണ്‍കുട്ടിയുമായി നിരന്തരം ഫോണില്‍ ബന്ധപ്പെടുകയും അടുപ്പം സ്ഥാപിക്കുകയും വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയുമായിരുന്നു.

പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണു പീഡനവിവരം പുറത്തറിയുന്നത്. അതോടെ ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നു പിന്മാറി. മാനഹാനി ഭയന്നു വീട്ടുകാര്‍ പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കി. ഇതിന് ആവശ്യമായ പണവും ശിവരാജ് നല്‍കിയതായി പറയുന്നു.

ഇതിനു പിന്നാലെ കഴിഞ്ഞ 18ന് പെണ്‍കുട്ടിയെയും അമ്മയെയും ദുരൂഹസാഹചര്യത്തില്‍ കാണാതായി. തുടര്‍ന്നാണു പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയത്. കര്‍ണാടക പശ്ചിമ മേഖലാ ഐജി ദേവജ്യോതി റായ്, ദക്ഷിണ കന്നഡ എസ്പി ഋഷികേശ് സൊണാവണെ എന്നിവര്‍ കഡബ സ്റ്റേഷനിലെത്തി അന്വേഷണം വിലയിരുത്തി.

അതിനിടെ കാണാതായ പെണ്‍കുട്ടിയെയും അമ്മയെയും ബെംഗളൂരുവില്‍ കണ്ടെത്തിയതായും സൂചനയുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.