
പയ്യന്നൂര്‍>>> എസ് ഐയ്ക്കെതിരെ പരാതി നല്‍കിയതിന് കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണവുമായി യുവാവ്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ പോക്സോ കേസില്‍ പെടുത്തിയതാണെന്നാണ് ആരോപണം. പയ്യന്നൂരില്‍ കട നടത്തുന്ന ഷമീമാണ് ആരോപണം ഉന്നയിക്കുന്നത്.
വാഹന പാര്‍ക്കിങ്ങിനെ ചൊല്ലി എസ് ഐയുമായി നേരത്തെ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥനെതിരെ പരാതി നല്കി. മോശം പെരുമാറ്റത്തിന് എസ് ഐയെ സ്ഥലം മാറ്റിയിരുന്നു. ഇതിനുപിന്നാലെയാണ് ഷമീമിനെതിരെ എസ് ഐയുടെ ഭാര്യ പരാതി നല്‍കിയത്. മകളെ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റൂറല്‍ എസ് പി നവനീത് ശര്‍മ പറഞ്ഞു. കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Follow us on