പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ അതി ക്രമത്തില്‍ പരിക്ക് പറ്റിയ പോലീസ് ഓഫീസറിനെ ആന്റണി ജോണ്‍ എം എല്‍ എ സന്ദര്‍ശിച്ചു

-


കോതമംഗലം>>കിഴക്കമ്പലം കിറ്റെക്‌സില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ അതി ക്രമത്തില്‍ പരിക്ക് പറ്റിയ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി എം സുബൈറിനെ കോതമംഗലം കുറ്റിലഞ്ഞിയില്‍ ഉള്ള വസതിയിലെത്തി ആന്റണി ജോണ്‍ എം എല്‍ എ സന്ദര്‍ശിച്ചു.

നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ സലിം,പോലീസ് അസോസിയേഷന്‍ ഭാരവാഹികള്‍ ആയ ഉബൈസ് എം എം, വിനാസ് പി കെ, ഷിയാസ് പി എ,സജീവ് കെ ഇ,കോതമംഗലം സ്റ്റേഷന്‍ പോലീസ് ഉദ്യോഗസ്ഥര്‍ ആയ എ എസ് ഐ സിദ്ധാര്‍ഥ് നമ്പിയാര്‍,സി പി ഓ അനൂപ് എന്‍,സി പി ഓ ജോസ് ബെനോ എന്നിവര്‍ സന്നിഹിതരായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →