LOADING

Type to search

പോലീസിന്റെ അധികാര ഗര്‍വ്വിനെതിരെ മാക്‌സിയിട്ട് പ്രതിഷേധിച്ച മലയാളിയുടെ മാക്‌സി മാമന്‍ അന്തരിച്ചു

Latest News Local News News

കൊല്ലം>>> പോലീസിന്റെ അധികാര ഗര്‍വ്വിനെതിരെ മാക്‌സിയിട്ട് പ്രതിഷേധിച്ച മലയാളിയുടെ മാക്‌സി മാമന്‍ അന്തരിച്ചു. നാട്ടുകാരുടെ പ്രിയങ്കരനായ കൊല്ലം കടയ്ക്കല്‍ മുക്കുന്നം യഹിയ (70)യാണ് മരണത്തിനു കീഴടങ്ങിയത്. മുണ്ട് മടക്കി കുത്തിയതിന് പൊലീസുകാരന്‍ മുഖത്തടിച്ചതിനുശേഷം നൈറ്റി ഇട്ടു പ്രതിഷേധിച്ച യഹിയ കേരളത്തിലാകെ വൈറലായിരുന്നു.

മരണം വരെയും യഹിയ നൈറ്റിയായിരുന്നു ധരിച്ചിരുന്നത്. ജീവിതത്തിലും മരണത്തിലും അയാള്‍ തന്റെ പ്രതിഷേധം തുടരുകയായിരുന്നു. മക്കളുടെ സംരക്ഷണം ലഭിക്കാതിരുന്ന ഇദ്ദേഹം കാര്യസ്ഥനായിരുന്ന വീടിന്റെ സിറ്റൗട്ടിലാണ് അവസാന നാളുകളില്‍ വരെ ജീവിച്ചത്. നാട്ടുകാര്‍ എത്തിച്ച് നല്‍കിയിരുന്ന ഭക്ഷണമായിരുന്നു ഏക ആശ്രയം.

നോട്ട് നിരോധനത്തില്‍ പ്രതിഷേധിച്ച് തലമുടിയുടെയും മീശയുടെയും ഒരുഭാഗം വടിച്ച് പ്രതിഷേധം അറിയിച്ച യഹിയ അന്നും ദേശീയ മീഡിയകളില്‍ അടക്കം വാര്‍ത്തയായിരുന്നു.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.