Type to search

ഗോഡ്‌സെയുടെ പ്രസംഗം വാട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു; പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

Latest News Local News News

തിരുവനന്തപുര>>>നാഥുറാം വിനായക് ഗോഡ്‌സേയുടെ പ്രസംഗം വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ എസ് ഐ രാധാകൃഷ്ണ പിളളയെ തൃശ്ശൂരിലേക്ക് സ്ഥലംമാറ്റി. ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൊലീസുകാരുടെ ഗ്രൂപ്പിലാണ് രാധാകൃഷ്ണ പിളള ഗോഡ്‌സേയുടെ പ്രസംഗം ഇട്ടത്. അബദ്ധം പറ്റിയതാണെന്ന എസ് ഐയുടെ വിശദീകരണത്തെ തുടര്‍ന്ന് താക്കീത് ചെയ്തിരുന്നു

മഹാത്മാ ഗാന്ധിയുടെ ഘാതകനായ ഗോഡ്‌സേയുടെ പ്രസംഗ പരിഭാഷ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ വന്നതിനെ കുറിച്ച് വകുപ്പ് തലത്തില്‍ അന്വേഷണം നടന്നിരുന്നു. അബദ്ധം പറ്റിയതാണെന്ന എസ്ഐയുടെ വിശദീകരണത്തെ തുടര്‍ന്ന് ആദ്യം താക്കീത് നല്‍കി. ഇന്നലെയാണ് തൃശ്ശൂരിലേക്ക് സ്ഥലം മാറ്റിയത്.

കേരള പോലീസിനുള്ളില്‍ സംഘപരിവാര്‍ സാന്നിധ്യമുണ്ടെന്ന വിവാദത്തിനിടെയാണ് പൊലീസിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ ഗോഡ്‌സെയുടെ പ്രസംഗം വന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ള ഗ്രൂപ്പിനായിരുന്നു നാഥുറാം ഗോഡ്‌സെയുടെ പ്രസംഗത്തിന്റെ പരിഭാഷ ഇദ്ദേഹം പങ്കുവെച്ചത്. തുടര്‍ന്ന് ഇതേപ്പറ്റി വകുപ്പുതല അന്വേഷണവും നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി പോലീസുകാരന്റെ വിശദീകരണവും തേടിയിരുന്നു. തനിക്ക് അബദ്ധം പറ്റിയതാണെന്ന് രാധാകൃഷ്ണ പിള്ള വിശദീകരണത്തില്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്നായിരുന്നു അച്ചടക്ക നടപടിയായി താക്കീത് നല്‍കിയത്.

Tags:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.