
പെരുമ്പാവൂര്‍>>>കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ കേസില്‍ പോലീസ് താക്കീത് ചെയ്ത് വിട്ടയച്ച യുവാവ് ആത്മഹത്യ ചെയ്തു. വെങ്ങോല ടാങ്ക് സിറ്റി മണപറമ്പ് മാലില്‍ എ.എം രമേശന് (40) ആണ് മരിച്ചത്. വെങ്ങോല തേക്കുംപാറയിലെ പാറമടക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചതില്‍ മനംനൊന്താണ് രമേശന് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും ആരോപിക്കുന്നു.
രമേഷ് വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. ആര് ടി.പി സി.ആര് പരിശോധനക്കായി ആശുപത്രിയില്‍ എത്തിയപ്പോള്‍ മണിക്കൂറുകളാണ് കാത്തിരിക്കേണ്ടി വന്നത്. ക്ഷുഭിതനായ രമേശന് ആരോഗ്യ പ്രവര്‍ത്തകയെ വിളിച്ച് സംസാരിച്ചപ്പോള്‍ നല്‍കേണ്ട സഹായങ്ങള്‍ ചെയ്തതുമില്ല. അതിന് ശേഷം വീണ്ടും ആരോഗ്യ പ്രവര്‍ത്തകയെ വിളിച്ച് അസഭ്യ വാക്കുകള്‍ പറഞ്ഞു. തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തക പോലീസില്‍ പരാതി നല്കി. ഇതേ തുടര്‍ന്ന് ഇയാളെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയുംചെയ്തു.പൊലീസ് വിളിപ്പിച്ച് താക്കീത് ചെയ്ത ശേഷം ഇയാളെ വിട്ടയച്ചു. വിട്ടയച്ചതിന് ശേഷം രമേശന് കടുത്തു ദു:ഖിതനായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. മണിക്കൂറുകള്‍ കാത്തിരുന്നതിന്റെ ദേഷ്യത്തിലാണ് ആരോഗ്യപ്രവര്‍ത്തകയോട് ദേഷ്യപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കോവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും ഗുരുതരമായ കുറ്റമാണ്. എന്നിട്ടും പോലീസ് കേസ് എടുക്കാതെ താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു.

Follow us on