പരാതിയില്‍ നടപടിയില്ലെന്ന് ആരോപിച്ച് യുവതി പൊലീസ് സ്റ്റേഷനില്‍ വച്ച് കൈ ഞരമ്പ് മുറിച്ചു

-

കൊല്ലം>>പരവൂര്‍ പൊലീസ് സ്റ്റേഷനില്‍ കൈ ഞരന്പ് മുറിച്ച് യുവതിയുടെ ആത്മഹത്യാ ശ്രമം. ഗാര്‍ഹിക പീഡന പരാതിയില്‍ പ്രതികളുടെ അറസ്റ്റ് വൈകുന്നെന്നാരോപിച്ചായിരുന്നു ഇരുപത്തിരണ്ടുകാരിയായ യുവതി സ്റ്റേഷനില്‍ വച്ച് കൈ മുറിച്ചത്. എന്നാല്‍ യുവതി നല്‍കിയ പരാതിയില്‍ സംശയങ്ങളുണ്ടെന്നും കെട്ടിച്ചമച്ചതാണെന്നും തെളിവുകളൊന്നും ലഭിക്കാത്തതിനാലാണ് അറസ്റ്റ് നടക്കാത്തതെന്നും പൊലീസ് പറഞ്ഞു.

പരവൂര്‍ സ്വദേശിനി ഷംനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കഴിഞ്ഞ മാസം 14 നാണ് ഭര്‍ത്താവ് അനൂപിനും ഭര്‍തൃ വീട്ടുകാര്‍ക്കുമെതിരെ ഷംന പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കേസെടുത്തതല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായില്ലെന്ന് ഷംന പറയുന്നു. അറസ്റ്റ് ആവശ്യപ്പെട്ട് സ്റ്റേഷനില്‍ എത്തിയ തന്നോട് പൊലീസ് മോശമായി പെരുമാറിയെന്നും ഷംന ആരോപിച്ചു. ഇതില്‍ മനം നൊന്ത് കൈ ഞരമ്പ് മുറിച്ചതാണെന്നും ഷംന പറഞ്ഞു.

എന്നാല്‍ ഷംനയുടെ പരാതി കിട്ടിയ ഉടന്‍ തന്നെ കേസെടുത്തിരുന്നെന്ന് പൊലീസ് വിശദീകരിച്ചു. വിശദമായ അന്വേഷണത്തില്‍ ഷംനയുടെ പരാതിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും തെളിവ് ലഭിക്കാതെ ആരെയും അറസ്റ്റ് ചെയ്യാനാവില്ലെന്നുമാണ് പരവൂര്‍ പൊലീസ് നിലപാട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →