തിരുവനന്തപുരം>>> സംസ്ഥാന പൊലിസ് സേനയ്ക്കെതിരെ ആക്ഷേപങ്ങളും ആരോപണങ്ങളും ഉയരുന്നതിനിടെ ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കര്‍ശന നിര്‍ദേശങ്ങള്‍ നല്കി മുഖ്യമന്ത്രി പിണറായി വിജയന്.
ഉന്നത ഉദ്യാഗസ്ഥരടക്കം സൂക്ഷ്മത പുലര്‍ത്തണമെന്നും അനാവശ്യ പരിപാടികളില്‍ പങ്കെടുക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി.
ലോക്ഡൗണ്‍ പരിശോധനകളിലെ ആക്ഷേപങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സ്ത്രീധന പീഡന പരാതികളില്‍ കര്‍ശന നടപടി വേണമെന്നും കേസുകള്‍ ഡിഐജിമാര്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
പൊതുജനങ്ങളുമായി അടുത്ത് ഇടപഴകുന്ന സേന എന്ന നിലയില്‍ പെരുമാറ്റത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
മോണ്സന് മാവുങ്കല്‍ കേസിലടക്കം ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ആരോപണം നേരിടുന്നതിനിടെയാണ് മുഖ്യമന്ത്രി പൊലിസ് യോഗം വിളിച്ചത്. ഓണ്‍ലൈന്‍ യോഗത്തില്‍ എസ്എച്ച്ഒ മുതല്‍ ഡിജിപിമാര്‍ വരെ ഉള്ളവര്‍ പങ്കെടുത്തു.
Follow us on