LOADING

Type to search

പോലീസുദ്യോഗസ്ഥയോട് വധഭീഷണി മുഴക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

Kothamangalam

കോതമംഗലം>>രാത്രി പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥയോട് വധഭീഷണി മുഴക്കുകയും, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോട്ടപ്പുറം, കരിയാറ്റില്‍ വീട്ടില്‍ ലിജോയ് (20), മാളികംപിഠിക വടക്കേലന്‍ വീട്ടില്‍ നിഥിന്‍ ബാബു (20) എന്നിവരാണ് ആലങ്ങാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയാണ് സംഭവം. ബീവറേജിനു സമീപം അടിപിടിയുണ്ടാക്കിയതിന് ഇവരെ പിടികൂടി സ്റ്റേഷനില്‍ കൊണ്ടു വന്നപ്പോഴാണ് പ്രതികള്‍ വധഭീഷണി മുഴക്കിയത്. ഇവരുടെ പേരില്‍ വേറെയും കേസുകളുണ്ട്

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.