യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

-

കോതമംഗലം>>യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍. പോത്താനിക്കാട് പുളിന്താനത്ത് വാടകയ്ക്ക് താമസിക്കുന്ന മാവുടി എളയക്കാട്ട് വീട്ടില്‍ അജയ് മോന്‍ (39) ആണ് പോത്താനിക്കാട് പോലീസിന്റെ പിടിയിലായത്. പ്രതിയെപ്പറ്റി ഇയാളുടെ വീട്ടുകാരോട് മോശമായി പറഞ്ഞതിലുള്ള വിരോധ മൂലമാണ് ആക്രമിച്ചത്. മരത്തടി കൊണ്ടുള്ള ആക്രമണത്തില്‍ പരിക്കേറ്റ കോന്തന്‍പാറ സ്വദേശിയായ യുവാവ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →