LOADING

Type to search

‘ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് സംരക്ഷിക്കുന്നു’; കൊടുമണ്ണില്‍ സി.പിഐ പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പരാതിയുമായി എഐവൈഎഫ്

Exclusive

പത്തനംതിട്ട>> കൊടുമണ്ണില്‍ സിപിഐ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ പൊലീസിനെതിരെ പരാതിയുമായി എഐവൈഎഫ് . കേസില്‍ പ്രതികളായ ഡിവൈഎഫ്‌ഐക്കാരെ പൊലീസ് സംരക്ഷിക്കുന്നുവെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന അക്രമമാണ് ഡിവൈഎഫ്‌ഐ നടത്തുന്നതെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന്‍ പറഞ്ഞു.

അങ്ങാടിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനെ തുര്‍ന്നുണ്ടായ സിപിഎം – സിപിഐ തര്‍ക്കവും വാക്ക്‌പോരും വെല്ലുവിളികളും രണ്ടാഴ്ചയായിട്ടും അവസാനിച്ചിട്ടില്ല. സമാധാന അന്തരീക്ഷമുണ്ടാക്കാന്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാര്‍ ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടും പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങള്‍ ഇടഞ്ഞു നില്‍ക്കുകയാണ്.

ഇതിനിടയിലാണ് കേസ് അന്വേഷിക്കുന്ന അടൂര്‍ ഡിവൈഎസ്പിക്കെതിരെ എഐവൈഎഫിന്റെ സംസ്ഥാന നേതൃത്വം പരാതിയുമായി മുന്നോട്ട് പോകുന്നത്. സിപിഐ ലോക്കല്‍ സെക്രട്ടറിയെ അടക്കം അതിക്രൂരമായ മര്‍ദ്ദിക്കുന്ന ദൃ-ശ്യങ്ങള്‍ പുറത്ത് വന്നിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതാണ് സിപിഐയുടെ യുവജന നേതാക്കാളെ ചൊടുപ്പിക്കുന്നത്.

ഡിവൈഎഫ്‌ഐക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങളാണ് എഐവൈഎഫ് ഉന്നയിക്കുന്നത്. തുടര്‍ച്ചയായി ഉണ്ടായ സംഘര്‍ഷങ്ങളിലും വീടുകള്‍ ആക്രമിച്ച കേസിലും അന്വേഷണം നടക്കുകയാണെന്നും ഉടന്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. ബാങ്ക് തെരഞ്ഞെടുപ്പ് ദിവസം കൊടുമണ്‍ എസ്എച്ച്ഒയെ മര്‍ദ്ദിച്ച സംഭവത്തിലും കേസ് എടുത്തിട്ടുണ്ട്.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.