കൊച്ചി>>പൊലീസില്‍ നിന്ന് നീതി കിട്ടിയില്ലെന്ന് തേഞ്ഞിപ്പലം പോക്സോ കേസ് ഇരയുടെ അമ്മ. കൗണ്‍സിലിംഗിനോ തുടര്‍വിദ്യാഭ്യാസത്തിനോ വേണ്ട സഹായം ചെയ്തില്ലെന്ന് അമ്മ പറഞ്ഞു.
സിഐ അലവിയുടെ ഭാഗത്ത് നിന്നുണ്ടായത് അങ്ങേയറ്റം മോശമായ പെരുമാറ്റമാണെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ആത്മഹത്യാ കുറിപ്പില്‍ സിഐ അലവിയുടെ പേര് കുട്ടി പരാമര്‍ശിച്ചിട്ടുണ്ടെന്നും പ്രതിശ്രുത വരന് കൂടി കൈയൊഴിഞ്ഞതോടെയാണ് കുട്ടി ആത്മഹത്യയിലേക്ക് പോയതെന്നും അമ്മ വ്യക്തമാക്കി.
തേഞ്ഞിപ്പലം പോക്സോ കേസില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മലപ്പുറം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആരോപിച്ചിരുന്നു. സിഡബ്ല്യുസിക്ക് മുന്നില്‍ കൃത്യമായ സമയത്ത് പെണ്‍കുട്ടിയെ ഹാജരാക്കാത്തത് പൊലീസിന്റെ വീഴ്ചയാണെന്നും അതിക്രമം നേരിട്ട കുട്ടികളെ 24 മണിക്കൂറിനിടെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കണമെന്ന നിയമം പൊലീസ് ലംഘിച്ചുവെന്നുമാണ് ആരോപണം.
തേഞ്ഞിപ്പലം സംഭവത്തില്‍ കുട്ടിയെ സിഡബ്ല്യുസിക്ക് മുന്നില്‍ ഹാജരാക്കിയിരുന്നെങ്കില്‍ കുട്ടിക്ക് സംരക്ഷണം നല്കാന് കഴിയുമായിരുന്നെന്നും ചെയര്മാന് കെ.ഷാജേഷ് ഭാസ്കര്‍ പറഞ്ഞു.
Follow us on