വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നാലംഗ സംഘം റിമാന്റില്‍; ജീപ്പും പൊലീസ് കസ്റ്റഡിയില്‍

-

തിരുവനന്തപുരം>> നെടുമങ്ങാട് വിദ്യാര്‍ത്ഥിയെ കാറില്‍ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ച നാലംഗ സംഘവും ബൊലേറോ ജീപ്പും പൊലീസ് പിടികൂടി. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. മരുതിനകത്ത് നജീബ് ഖാന്റെ ചിക്കന്‍ കടയില്‍ ജീവനക്കാരന്‍ ആയ അഴിക്കോട് സ്വദേശി അബ്ദുല്‍ മാലിക്(18)നെയാണ് ഇന്നലെ സംഘം ബലമായി ജീപ്പില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചത്.

മഞ്ചപേരുമല സ്വദേശി സുല്‍ഫിക്കര്‍, അനിയന്‍ സുനീര്‍, പത്താംകല്ല് സ്വദേശികളായ ഷാജി, അയൂബ് എന്നിവരെയാണ് കേസില്‍ നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്. തന്നെ ആളുമാറിയാണ് സംഘം കാറില്‍ തട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദിച്ചതെന്ന് അബ്ദുല്‍ മാലിക്ക് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പ്രതികള്‍ക്കെതിരെ വധശ്രമത്തിനും തട്ടിക്കൊണ്ടുപോകലിനും അടക്കം കേസെടുത്തിട്ടുണ്ട്. നെടുമങ്ങാട് കോടതിയാണ് പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →