പരിശീലന പരിപാടി സംഘടിപ്പിച്ചു

ആലുവ>>സ്റ്റേഷനുകളിലെ പോലീസുദ്യോഗസ്ഥരുടെ പ്രവര്‍ത്തനപരിചയം പൊതുസമൂഹത്തിന് കൂടുതല്‍ ഫലപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്തുന്നതിന് റൂറല്‍ ജില്ലയില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. ലിസണിംഗ് ആന്റ് കമ്യൂണിക്കേഷന്‍ സ്‌ക്കില്‍ എന്ന വിഷയത്തിലായിരുന്നു പരിശീലനം . അഞ്ച് സബ് ഡിവിഷനുകളിലെയും പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ പോലീസ് ആസ്ഥാനം, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്. റൂറല്‍ പോലീസ് ആസ്ഥാനത്ത് രാജഗിരി കോളേജിലെ എം.എസ്.ഡബ്ലിയു വിഭാഗം തലവന്‍ ഡോക്ടര്‍ എസ്.പി രാജീവ് ക്ലാസെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →