പെരിയാറില്‍ വിദ്യാര്‍ത്ഥിനിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം;സുഹൃത്ത് പോലീസ് പിടിയില്‍

-

ആലുവ>>വെളിയത്തുനാട് സ്വദേശിനിയായ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പ്രയപൂര്‍ത്തിയാകാത്ത ആണ്‍ സുഹൃത്ത് പോലീസ് പിടിയില്‍. നര്‍ക്കോട്ടിക്ക്‌സെല്‍ ഡി.വൈ.എസ്.പി സക്കറിയാ മാത്യുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്. ആണ്‍സുഹൃത്തിനാല്‍ പെണ്‍കുട്ടി ലൈംഗികാതിക്രമം നേരിട്ടുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പോലീസ് നടപടി. കഴിഞ്ഞ 22 ന് ആണ് പെണ്‍കുട്ടിയെ കാണാതായത്. അച്ചന്റെ പരാതിയില്‍ ആലങ്ങാട് പോലിസ് കേസെടുത്ത് അന്വഷണമാരംഭിച്ചു. പിറ്റേന്ന് മൃതദേഹം പുഴയില്‍ കണ്ടെത്തുകയായിരുന്നു. പോക്‌സോ ചുമത്തി അന്വേഷണം നടത്തി വരികെയാണ് സുഹൃത്തിനെ പിടികൂടുന്നത്. തുടര്‍ന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പില്‍ ഹാജരാക്കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →