കനം കുറഞ്ഞ കമ്പി കൊണ്ട് തുരുമ്പിച്ച ഹെല്‍മെറ്റ്, തല പണയം വെച്ച് പുട്ടടിക്കാന്‍ ഉളുപ്പില്ലേ: പോലീസുകാരന്റെ കുറിപ്പ്

കോഴിക്കോട്>>പൊലീസുകാര്‍ക്ക് സര്‍ക്കാര്‍ തല സംരക്ഷിക്കാന്‍ നല്‍കുന്ന ഹെല്‍മറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പോലീസുകാരന്റെ ഫേസ്ബുക് കുറിപ്പ്.

കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് തല സുരക്ഷിതമാക്കാന്‍ ലഭിച്ച ഹെല്‍മെറ്റിന്റെ അവസ്ഥ ഫോട്ടോ സഹിതമാണ് ഉമേഷ് വള്ളിക്കുന്ന് എന്ന പോലീസുകാരന്‍ പങ്കുവച്ചിരിക്കുന്നത്.

വൈകുന്നേരം ഡ്യൂട്ടി തുടങ്ങിയപ്പോള്‍ തലയില്‍ വച്ചപ്പോഴാണ് പണി കിട്ടിയതറിഞ്ഞത്. വിചിത്രമായ നിര്‍മ്മിതി കാരണം മുന്നോട്ടു തൂക്കം കൂടുതലാണ്. കുറച്ചു നേരമല്ലേ, സഹിക്കാം എന്ന് കരുതി ചിന്‍സ്ട്രാപ്പ് ഇട്ടപ്പോള്‍ അത് കയ്യില്‍ പോരുന്നു. അതോടെ സംഗതി തലയില്‍ നില്‍ക്കാതായി. കയ്യിലെടുത്ത് വിശദമായി നോക്കിയപ്പോഴാണ് കനം കുറഞ്ഞ ചവറ് കമ്പികൊണ്ടാണ് മുഖ കവചം ഒപ്പിച്ചിട്ടുള്ളത്. ഒരു കല്ലെങ്ങാനും വന്നു വീണാല്‍ കമ്പിപൊട്ടി മുഖത്ത് കുത്തിക്കേറുമെന്ന് ഉറപ്പ്. പുതു പുത്തന്‍ സാധനമാണെങ്കിലും തുരുമ്പ്പിടിച്ചിരിക്കുന്നു പലയിടത്തും’, ഉമേഷ് വള്ളിക്കുന്ന് ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഇന്നലെ L&O ഡ്യൂട്ടിക്ക് കോഴിക്കോട് DHQ ആസ്ഥാനത്ത് നിന്ന് ഷീല്‍ഡും ലാത്തിയും ഹെല്‍മെറ്റുമൊക്കെയായി ഉച്ചയ്ക്ക് പുറപ്പെട്ടു. കിട്ടിയത് പുതു പുത്തന്‍ ഹെല്‍മറ്റായിരുന്നു. വൈകുന്നേരം ഡ്യൂട്ടി തുടങ്ങിയപ്പോള്‍ തലയില്‍ വച്ചപ്പോഴാണ് പണി കിട്ടിയതറിഞ്ഞത്. വിചിത്രമായ നിര്‍മ്മിതി കാരണം മുന്നോട്ടു തൂക്കം കൂടുതലാണ്. കുറച്ചു നേരമല്ലേ, സഹിക്കാം എന്ന് കരുതി ചിന്‍സ്ട്രാപ്പ് ഇട്ടപ്പോള്‍ അത് കയ്യില്‍ പോരുന്നു. അതോടെ സംഗതി തലയില്‍ നില്‍ക്കാതായി. കയ്യിലെടുത്ത് വിശദമായി നോക്കിയപ്പോഴാണ് കനം കുറഞ്ഞ ചവറ് കമ്ബികൊണ്ടാണ് മുഖ കവചം ഒപ്പിച്ചിട്ടുള്ളത്. ഒരു കല്ലെങ്ങാനും വന്നു വീണാല്‍ കമ്ബി പൊട്ടി മുഖത്ത് കുത്തിക്കേറുമെന്ന് ഉറപ്പ്. പുതു പുത്തന്‍ സാധനമാണെങ്കിലും തുരുമ്ബ് പിടിച്ചിരിക്കുന്നു പലയിടത്തും.

ഇതേ ടൈപ്പ് പുത്തന്‍ ഹെല്‍മെറ്റ് കിട്ടിയ സുഹൃത്തിനടുത്തു പോയി നോക്കി. പുള്ളിയും ഒരു കയ്യില്‍ ഹെല്‍മെറ്റും മറുകയ്യില്‍ ചിന്‍സ്ട്രാപ്പും പിടിച്ച് നില്‍ക്കുകയാണ്. പോലീസിലെ 18 കൊല്ലത്തെ സര്‍വ്വീസിനിടയിലോ പുറത്തോ ഇതുപോലൊരു ലൊടുക്ക ഹെല്‍മെറ്റ് കണ്ടിട്ടില്ല. ISI മാര്‍ക്ക് പോയിട്ട് ഏതു കമ്ബനിയുടേതാണെന്ന് വരെ പിടിയില്ല!
തല്‍ക്കാലം ഡിപ്പാര്‍ട്ട്‌മെന്റ് ഹെല്‍മെറ്റ് അടുത്തുള്ള കടയിലേല്‍പ്പിച്ച്, അവരുടെ ബൈക്കിന്റെ ഹെല്‍മെറ്റ് കടം വാങ്ങി ഡ്യൂട്ടിയെടുത്തു. എന്തായാലും ഡിപ്പാര്‍ട്ട്‌മെന്റിലെ താഴേക്കിടയിലുള്ളവരുടെ തല പണയം വെച്ച് പുട്ടടിക്കാന്‍ ഉളുപ്പില്ലാത്ത ആസ്ഥാന പര്‍ച്ചേസ് ടീമിലെ മേലാളന്മാര്‍ക്ക് നല്ല നമസ്‌കാരം. വാഴ്ക വളമുടന്‍.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →