പോലീസിനെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

-

വടക്കേക്കര>>പോലീസിനെ ആക്രമിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍. പള്ളിപ്പുറം, ചെറായി വടേപറമ്പില്‍ വീട്ടില്‍ രാജേഷ് (തൊരപ്പന്‍ രാജേഷ് 48 ) നെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 20 ന് വടക്കേക്കര കൈപ്രം ഭാഗത്ത് റോഡരികില്‍ മദ്യപിച്ച് കൊണ്ടിരുന്ന മൂന്ന് പേരെ പോലീസുദ്യോസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ പോലീസിനെ ആക്രമിക്കുകയായിരുന്നു. രണ്ടുപേരെ പോലീസ് ഉടനെ അറസ്റ്റ് ചെയ്തു. രാജേഷ് ഓടി രക്ഷപ്പെട്ടു. ഇയാളെ കാന്തല്ലൂരില്‍ നിന്നുമാണ് പിടികൂടിയത്. വടക്കേക്കര, പറവൂര്‍, മുനമ്പം എന്നിവ ഉള്‍പ്പടെ നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. അന്വഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എ.കെ.മുരളി, എസ് ഐ അരുണ്‍ദേവ്, എ.എസ് ഐ നിജു ഭാസ്‌കര്‍, സി പി ഒ ലിജോ ഫിലിപ്പ്, മിറാഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →