പട്ടികജാതിക്കാരനായ യുവാവിന് ക്രൂര മര്‍ദ്ദനം, പരാതി നല്‍കിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് പരാതി

-

ഇടുക്കി>> പട്ടികജാതിക്കാരനായ യുവാവിന് ക്രൂര മര്‍ദ്ദനം. പരാതി നല്‍കി രണ്ടാഴ്ച കഴിഞ്ഞിട്ടും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നു.

ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ചാരപറമ്ബില്‍ അരുണ്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. അരുണ്‍കുമാറിന്റെ തന്നെ അയല്‍ക്കാരായ നാലു പേര്‍ ചേര്‍ന്നാണ് മര്‍ദ്ദിച്ചത്. പണികഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്നതിനിടെ സുഹൃത്തുക്കളോട് നാലംഗസംഘം കയര്‍ക്കുന്നത് കണ്ട് സംഭവം തിരക്കിയപ്പോള്‍ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി.

മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ അരുണ്‍കുമാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. നെടുങ്കണ്ടം പൊലീസിനും കട്ടപ്പന ഡി വൈ എസ് പിക്കും പരാതി നല്‍കിയെങ്കിലും മര്‍ദ്ദിച്ചവരുടെ കൂട്ടത്തിലുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ സ്വാധീനം വഴി കേസ് മുക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് അരുണ്‍കുമാര്‍ ആരോപിച്ചു. എന്നാല്‍ ഇയാള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്ന് നെടുങ്കണ്ടം പൊലീസ് അറിയിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →