‘അടിച്ച് പൂസായി’ ഗ്രേഡ് എഎസ്‌ഐയുടെ ഗതാഗത നിയന്ത്രണം; സസ്‌പെന്‍ഷന്‍

-

കോട്ടയം>>എരുമേലിയില്‍ മദ്യപിച്ച് ഡ്യൂട്ടി ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍ . ഏറ്റൂമാനൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എഎസ്‌ഐ ശ്രീനാഥിനെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ശബരിമല മണ്ഡലകാലത്തിനോടു അനുബന്ധിച്ച് സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്നു ശ്രീനാഥ്. ഇയാള്‍ മദ്യലഹരിയില്‍ ഗതാഗതം നിയന്ത്രിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ഈ സംഭവം നടന്നത്. എരുമേലി കെഎസ്ആര്‍സി സ്റ്റേഷന് സമീപമുള്ള തിരക്കേറിയ റോഡിലാണ് സംഭവം. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എരുമേലി പൊലീസെത്തി ശ്രീനാഥിനെ സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷിക്കാന്‍ കോട്ടയം ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിനെ ചുമതലപ്പെടുത്തി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →