എറണാകുളം ജില്ലയില്‍ കരുതല്‍ തടങ്കലിലായത് 171 പേര്‍

-

കൊച്ചി>>എറണാകുളം റൂറല്‍ ജില്ലയില്‍ നടന്ന പ്രത്യേക പരിശോധനയില്‍ കരുതല്‍ തടങ്കലിലായത് 171 പേര്‍. പുതുവത്സരാഘോഷത്തോടനുന്ധിച്ച് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സാമൂഹ്യ വിരുദ്ധര്‍, ഗുണ്ടകള്‍, മയക്കുമരുന്ന് കടത്തുകാര്‍ എന്നിവരടക്കമുള്ളവരെ ലക്ഷ്യമിട്ടാണ് പരിശോധന നടത്തിയത്. ആലുവ 50, പെരുമ്പാവൂര്‍ 44, മുനമ്പം 39, മൂവാറ്റുപുഴ 27, പുത്തന്‍കുരിശ് 11, എന്നിങ്ങനെയാണ് അഞ്ച് സബ്ബ് ഡിവിഷനുകളിലായി കരുതല്‍ തടങ്കല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. പുതുവത്സരാഘോഷം ജില്ലയില്‍ സമാധാനപരമായിരുന്നു. ഇതിനായി എറണാകുളം റൂറല്‍ ജില്ലയില്‍ പോലീസ് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആയിരത്തി അഞ്ഞൂറോളം പൊലീസ് ഉദ്യോഗസ്ഥരെ പുതുവത്സര തലേന്ന് മുതല്‍ പകലും രാത്രിയും ആയി ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →