പുതുവര്‍ഷ ആഘോഷ നിയന്ത്രണം; കോഴിക്കോട്ടും തൃശ്ശൂരും നടപടികള്‍ കടുപ്പിച്ച് പൊലീസ്

-

കോഴിക്കോട്>>പുതുവര്‍ഷ ആഘോഷ നിയന്ത്രണങ്ങളുടെ ഭാഗമായി കോഴിക്കോട്ടും പൊലീസ് നടപടികള്‍ കടുപ്പിച്ചു. ഇന്ന് വൈകീട്ട് ആറുമണി മുതല്‍ ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. ബീച്ച് ഭാഗത്തേക്കുളള പാതകള്‍ വൈകീട്ടോടെ അടയ്ക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

ബാറുകളുടെ പ്രവര്‍ത്തി സമയം രാവിലെ 11 മുതല്‍ രാത്രി 9 വരെ മാത്രമായിരിക്കും. മാളുകളിലും ഹോട്ടലുകളിലും അന്‍പത് ശതമാനം ആളുകള്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും പൊലീസ് അറിയിച്ചു.

തൃശ്ശൂരില്‍ ഉച്ചയ്ക്ക് ശേഷം വാഹന പരിശോധന കര്‍ശനമാക്കും. രാത്രി 10 മണിക്ക് ശേഷം ആഘോഷം അനുവദിക്കില്ല. ആള്‍ക്കൂട്ടം കൂടുന്നത് അനുവദിക്കില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

രാത്രി യാത്ര നിയന്ത്രിക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. ഹോട്ടലുകള്‍ , ക്ലബ്ബുകള്‍ തുടങ്ങിയവ പരിപാടികള്‍ക്കു അനുവാദം വാങ്ങണം. രാത്രിയില്‍ പൊലീസ് റോന്തു കര്‍ശനമാക്കും. അമിത വേഗം, മദ്യപിച്ചു വാഹനം ഓടിക്കല്‍ തുടങ്ങിയവക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →