വെഞ്ഞാറമൂട് ഒരേസമയം കാണാതായത് മൂന്ന് കുട്ടികള്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം >>വെഞ്ഞാറമൂട് പുല്ലംപാറ പാണയത്ത് നിന്ന് മൂന്ന് ആണ്‍ കുട്ടികളെ കാണാതായതായി പരാതി. 11 ,13 ,14 വയസുള്ള കുട്ടികളെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്.
അതേസമയം, ഒരേസമയം ഒരേദിവസങ്ങളില്‍ തന്നെ മൂന്ന് കുട്ടികളെ കാണാതായതില്‍ ദുരൂഹത ചൂണ്ടിക്കാണിച്ചാണ് കുട്ടികളുടെ രക്ഷിതാക്കള്‍ വെഞ്ഞാറമൂട് പൊലീസിന് പരാതി കൊടുത്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →