പോലീസ് വാഹനം നശിപ്പിച്ച കേസില്‍ 164 പേര്‍ അറസ്റ്റില്‍

-

കൊച്ചി>>കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച് പോലീസ് വാഹനം നശിപ്പിച്ച കേസില്‍ 164 പേരെ അറസ്റ്റ് ചെയ്തു. രണ്ടു കേസുകളിലായാണ് അറസ്റ്റ്. ഇവരെ കോടതിയില്‍ ഹാജരാക്കുന്ന നടപടിക്രമങ്ങള്‍ തുടരുകയാണ്. അടുത്ത ദിവസങ്ങളില്‍ തെളിവെടുപ്പു നടത്തും. പ്രത്യേക പോലീസ് സംഘം അന്വേഷണം തുടങ്ങി. കൂടുതല്‍ പേര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന പരിശോധനടക്കുകയാണ്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →