പോലിസുദ്യോഗസ്ഥരെ ആക്രമിച്ച് വാഹനം തകര്‍ത്ത കേസ് അന്വേഷിക്കാന്‍ പ്രത്യേക ടീം രൂപീകരിച്ചു

കൊച്ചി>>കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലിസുദ്യോഗസ്ഥരെ ആക്രമിച്ച് വാഹനം തകര്‍ത്ത കേസ് അന്വേഷിക്കാന്‍ പത്യേക ടീം രൂപീകരിച്ചു. പെരുമ്പാവൂര്‍ എ.എസ്.പി അനുജ് പലിവാലിന്റെ നേതൃത്വത്തില്‍ 19 പേരാണ് പ്രത്യേക അന്വേഷണ സംഘത്തിലുളത്. രണ്ട് ഇന്‍സ്‌പെക്ടമാരും ഏഴ് സബ് ഇന്‍സ്‌പെക്ടര്‍മാരും ടീമിലുണ്ട്. സംഭവസ്ഥലം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്ത, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്ക് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവവുമായി ബന്ധപ്പെട്ട് 156 പേര്‍ പോലിസ് കസ്റ്റഡിയിലുണ്ട്. ഇവര്‍ ചെയ്ത കാര്യങ്ങള്‍ പോലീസ് പരിശോധിച്ചു വരുന്നു. 500 പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പരിക്ക് പറ്റിയ ഉദ്യോഗസ്ഥരെ ഡി.ഐ.ജി, എസ്.പി എന്നിവര്‍ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി വിലയിരുത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ കാര്‍ത്തിക്ക് പറഞ്ഞു. സംഭവസ്ഥലത്ത് പോലീസ് പിക്കറ്റിംഗ് തുടരും. സുരക്ഷ ഉറപ്പാക്കും. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കും. എസ്.പി പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →