കൊച്ചിയില്‍ പൊലീസിന് നേരെ ആക്രമണം; അക്രമികള്‍ വാഹനം കത്തിച്ചു

കൊച്ചി >>കിഴക്കമ്പലത്ത് പൊലീസിന് നേരെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണം. ആക്രമണത്തില്‍ കുന്നത്താട് സിഐ ഉള്‍പ്പടെയുള്ള പൊലീസുദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു.
അതേസമയം, മദ്യപിച്ചെത്തിയ തൊഴിലാളികളാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍. കിറ്റക്‌സ് കമ്പനിയിലെ അതിഥി തൊഴിലാളികളാണ് പൊലീസിനെ ആക്രമിച്ചത്.അക്രമികള്‍ പൊലീസ് വാഹനം കത്തിച്ചു.അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി.

ഇന്‍സ്‌പെക്ടറടക്കം അഞ്ച് പൊലീസുകാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ക്രിസ്മസ് കരോള്‍ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തൊഴിലാളികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികള്‍ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്‌സ് കമ്പനി പരിസരത്ത് വന്‍ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →