ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ കര്‍ശന പരിശോധനയുമായി റൂറല്‍ ജില്ലാ പോലീസ്

പെരുമ്പാവൂര്‍>>ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങളില്‍ കര്‍ശന പരിശോധനയുമായി റൂറല്‍ ജില്ലാ പോലീസ്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്ക് പറഞ്ഞു. ഈ ദിവസങ്ങളില്‍ വാഹന പരിശോധന കര്‍ശനമാക്കും. മദ്യം മയക്കുമരുന്ന് ചെക്കിംഗിന് പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. എക്സൈസുമായി ചേര്‍ന്നാണ് ഇത്തരം പരിശോധനകള്‍ നടത്തുക.

മുന്‍കാലങ്ങളില്‍ അനധികൃത മദ്യനിര്‍മ്മാണവും വില്‍പ്പനയും നടത്തി പിടിയിലായവര്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. വീണ്ടും ഇത്തരം കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ കാപ്പ ചുമത്തുന്നതുള്‍പ്പടെ നിയമനടപടി സ്വീകരിക്കും. വ്യാജ വാറ്റ് തടയുന്നതിന് മലയോര മേഖലകളിലും മറ്റും പരിശോധന തുടരുകയാണ്.

നേരത്തെ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരും പോലിസ് നിരീക്ഷണത്തിലാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമെ കരോളുകള്‍ നടത്താവു. പ്രദേശങ്ങളില്‍ മഫ്ടി പോലീസിന്റെ സാന്നിധ്യം ഉണ്ടാകും. കൂടുതല്‍ പട്രോളിംഗും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് അഞ്ച് സബ്‌സിവിഷനുകളിലെ മുപ്പത്തിനാല് പോലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദേശം നല്‍കിയതായും എസ്.പി കെ. കാര്‍ത്തിക്ക് പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →