പോലീസ് കുടുംബസംഗമം നടത്തി

-

പെരുമ്പാവൂര്‍>>എറണാകുളം ജില്ലാ പോലീസ് 1981പി എസ് സി ആദ്യ ബാച്ച് കുടുംബസംഗമംവല്ലം വൈ എസ്‌മെന്‍സ് ഓഡിറ്റോറിയത്തില്‍ നടത്തി. യോഗത്തില്‍ എംഎം മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പാവൂര്‍ എ എസ് പി അനൂൂജ് പലിവാല്‍ ഐ പി എസ്ഉദ്ഘാടനം നിര്‍വ്വഹിച്ചു. കുടുംബസംഗമത്തില്‍ സംസ്ഥാന ഫസ്റ്റ് പി എസ് സി നേതാക്കളായ, റിട്ടയര്‍ഡ് എസ് ഐമാരായ അബ്ദുള്‍ ഷുക്കൂര്‍ (ഇടുക്കി), വിജയന്‍ പുലിക്കോട്ടില്‍ (മലപ്പുറം), ജില്ലാ നേതാക്കളായ സി എല്‍ഡേവിസ്, പി ജിലോറന്‍സ്, കെ എന്‍ശിവന്‍, പി വി ജോസഫ്, നടേശന്‍, വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. തുടര്‍ന്ന് കുടുംബാഗങ്ങള്‍ സ്വയം പരിചയപ്പെടുത്തികൊണ്ടും വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടും സംസാരിച്ചു.

കൂടാതെ ബാച്ചില്‍ നിന്നും മരണം മൂലം വേര്‍പ്പെട്ടുപോയ 14 പേരെയും പ്രത്യേകം അനുസ്മരിക്കുകയും, കുന്നൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണമടഞ്ഞ സംയുക്ത സേനാമേധാവി വിപിന്‍ റാവത്ത് അടക്കം 13 സൈനികര്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മുടങ്ങാതെ കുടുംബസംഗമം നടത്തുവാന്‍ തീരുമാനിച്ചു. സ്‌നേഹ വിരുന്നോടെ കുടുംബ സംഗമം സമാപിച്ചു. സംഗമത്തില്‍ 64 കുടുംബങ്ങള്‍ പങ്കെടുത്തു. കുടുംബസംഗമത്തിന് സേവിയര്‍ വല്ലം, പി വിജോസഫ്, സി എല്‍ ഡേവീസ്, എം എംമോഹനന്‍, ഗോപി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →