പോലീസിനെ ആക്രമിച്ച് വാഹനം തകര്‍ത്ത കേസില്‍ പ്രതികളുമായി തെളിവെടുപ്പ് നടത്തി

-

കിഴക്കമ്പലം>>കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച് പോലീസ് വാഹനം തകര്‍ത്ത കേസില്‍ അറസ്റ്റ് ചെയ്ത നാല് പ്രതികളുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇവരുമായി തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു പോലീസുദ്യോഗസ്ഥന്റെ ഐ.ഡി. കാര്‍ഡ് കണ്ടെടുത്തു. സംഭവ ദിവസം കണ്‍ട്രോള്‍ റും വാഹനത്തില്‍ സ്ഥലത്തെത്തിയ പോലീസുദ്യോഗസ്ഥരില്‍ നിന്ന് ആക്രമണം നടത്തിയ തൊഴിലാളികള്‍ തട്ടിയെടുത്തതാണിത്. തെളിവെടുപ്പിന് കൊണ്ടുവന്നവരില്‍ മൂന്ന് പേര്‍ മണിപ്പൂര്‍ സ്വദേശികളും, ഒരാള്‍ ജാര്‍ഖണ്ഡ് സ്വദേശിയുമാണ്. ഒന്നാം തീയതിവരെയാണ് പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിരിക്കുന്നത്.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →