
തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലിരിക്കെ യുവാവ് മരിച്ച സംഭവത്തില്‍ മൂന്നു പോലീസുകാര്‍ക്ക് സസ്പെന്ഷന്
എസ്ഐ വിപിന്‍, ഗ്രേഡ് എസ്ഐ സജീവന്, വൈശാഖ് എന്നിവര്‍ക്കെതിരേയാണ് നടപടി. യുവാവിനെ കസ്റ്റഡിയിലെടുത്ത നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് സസ്പെന്‍ഷനെന്ന് കമ്മീഷണര്‍ അറിയിച്ചു.
സിഐ സുരേഷ് വി. നായര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. അതേസമയം, പോലീസ് കസ്റ്റഡിയിലെടുത്ത സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് കഴിഞ്ഞ ദിവസം പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്