
വാഴ്സ>>> താലിബാന് അധികാരം പിടിച്ചതോടെ പോളണ്ടിലേക്കു പലായനം ചെയ്ത അഫ്ഗാന് കുടുംബത്തിലെ മൂന്ന് കുട്ടികള്‍ വിഷക്കൂണ് കഴിച്ച് ഗുരുതരാവസ്ഥയില്‍. അഞ്ചും ആറും വയസുള്ള സഹോദരന്മാരില് ഇളയ കുട്ടി അബോധാവസ്ഥയിലാണ്. മൂത്ത കുട്ടിയുടെ കരള്‍ അടിയന്തരമായി മാറ്റിവയ്ക്കേണ്ടിവരും. ഇവരുടെ മൂത്തസഹോദരിയും (17) ചികിത്സയിലാണ്.
ബ്രിട്ടിഷ് കന്പനിക്കുവേണ്ടി ജോലി ചെയ്തിരുന്ന അഫ്ഗാന് പൗരന്റെ കുടുംബത്തെ ബ്രിട്ടന്റെ നിര്‍ദേശപ്രകാരമാണു പോളണ്ട് ഒഴിപ്പിച്ചത്. വാഴ്സയ്ക്കു സമീപം വനമേഖലയോടു ചേര്‍ന്ന അഭയാര്‍ഥി കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന ഇവര്‍ കാട്ടില്‍നിന്നു കൂണ് പറിച്ചുതിന്നുകയായിരുന്നു.

Follow us on