LOADING

Type to search

പ്ലസ് വണ്‍ പ്രവേശനം: സര്‍ക്കാര്‍ ഫീസ് ഉത്തരവില്‍ മാത്രം, ചോദിച്ചു വാങ്ങുന്നു, തോന്നിയഫീസ്

Latest News Local News News

കൊല്ലം>>> പ്ലസ് വണ്‍ പ്രവേശനത്തിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസിനു പുറമേ, രക്ഷിതാക്കളില്‍ നിന്ന് അനധികൃതമായി സ്‌കൂളുകാര്‍ പലപേരില്‍ പണം വാങ്ങുന്നുവെന്ന് പരാതി. പ്രവേശന ഫീസിന്റെ വിവരങ്ങള്‍ അലോട്ട്‌മെന്റ് ലെറ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിനു വിരുദ്ധമായിട്ടാണ് ചില ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പ്രവേശന നടപടികള്‍ നടക്കുന്നത്. ഉയര്‍ന്ന ഫീസ് വാങ്ങുന്നതിനൊപ്പം സ്‌കൂള്‍ വികസനത്തിന്റെയും മറ്റും പേരിലാണ് ഫണ്ട് പിരിവ് നടത്തുന്നത്. ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.

പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളും ഒ.ഇ.സി വിഭാഗവും കോഷന്‍ ഡെപ്പോസിറ്റ് ഒഴികെ മറ്റ് ഫീസുകള്‍ ഒന്നും അടയ്‌ക്കേണ്ടതില്ലെങ്കിലും ഇവരില്‍ നിന്നും പല തരത്തിലുള്ള ഫീസുകള്‍ വാങ്ങുന്നുണ്ടെന്നാണ് ആക്ഷേപം. സംസ്ഥാന, ജില്ലാ തലത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് സ്‌കൂളുകളില്‍ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും അനധികൃത പണപ്പിരിവ് ബോദ്ധ്യപ്പെട്ടാല്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഓഫീസില്‍ നിന്നു അറിയിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ പി.ടി.എയില്‍ അംഗത്വമെടുക്കേണ്ടത് നിര്‍ബന്ധമാണ്. അംഗത്വ ഫീസ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന് പ്രതിവര്‍ഷം 100 രൂപ. പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍, സാമ്ബത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവര്‍ എന്നിവര്‍ക്ക് അംഗത്വ ഫീസ് നിര്‍ബന്ധമില്ല. മുന്‍ വര്‍ഷത്തെ മൂന്നാം ടേമിലെ പി.ടി.എ ജനറല്‍ ബോഡിയോഗം തീരുമാനിച്ചിട്ടുണ്ടെങ്കില്‍ നടപ്പ് അക്കാദമിക വര്‍ഷം പ്രത്യേകം നിര്‍വചിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങള്‍ക്കായി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പരമാവധി 400 രൂപ വരെ പി.ടി.എ ഫണ്ട് ശേഖരിക്കാവുന്നതാണ്. എന്നാല്‍ ഇതിനായി നിര്‍ബന്ധിക്കാനോ കുട്ടികള്‍ക്കെതിരെ നടപടി എടുക്കാനോ പാടില്ല. ഇക്കാര്യം ഉറപ്പാക്കേണ്ട ചുമതല അതത് സ്‌കൂള്‍ പ്രഥമാദ്ധ്യാപകര്‍ക്കാണെന്ന് 2007 ജൂണ്‍ 25 ലെ സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്
50: അഡ്മിഷന്‍
25: ലൈബ്രറി
25: കലണ്ടര്‍
25: വൈദ്യ പരിശോധന
30:ഓഡിയോ വിഷ്വല്‍ യൂണിറ്റ്
50: സ്‌പോര്‍ട്‌സ്, ഗയിംസ്
25: സ്റ്റേഷനറി
25: അസോസിയേഷന്‍
50: യൂത്ത് ഫെസ്റ്റിവല്‍
25: മാഗസിന്‍
150: കോഷന്‍ ഡെപ്പോസിറ്റ്: (ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകള്‍ക്ക് 100 രൂപ)
50 വീതം: ലബോറട്ടറി ഫീസ്: (ലബോറട്ടറി ആവശ്യമുള്ള ഓരോ വിഷയങ്ങള്‍ക്കും)
50 വീതം: കമ്ബ്യൂട്ടര്‍ സയന്‍സ്: (കമ്ബ്യൂട്ടര്‍ ആവശ്യമുള്ള ഓരോ വിഷയങ്ങള്‍ക്കും)

അധിക ഫീസിന് പരാതി നല്‍കാം

ഇ മെയില്‍: ictcelldhse@gmail.com

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍: 0471 2320714
ജോ. ഡയറക്ടര്‍ (അക്കാഡമിക്): 0471 2323198
സീനിയര്‍ ഫിനാന്‍സ് ഓഫീസര്‍: 0471 2320928
കോ- ഓര്‍ഡിനേറ്റര്‍ ഐ.സി.റ്റി സെല്‍: 0471 2529855

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.