Type to search

പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും; ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം

Latest News Local News News

തിരുവനന്തപുരം>>>സംസ്ഥാനത്തെ പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. ഒക്ടോബര്‍ ഒന്ന് വരെയാണ് പ്രവേശനം. പ്ലസ് വണ്‍ ആദ്യ അലോട്ട്‌മെന്റ് ഇന്നലെ പ്രസിദ്ധീകരിച്ചു, അലോട്ട്‌മെന്റ് പട്ടിക ഓണ്‍ലൈനില്‍ ലോഗിന്‍ ചെയ്യാന്‍ തടസം നേരിട്ടതായും വിദ്യാര്‍ഥികള്‍ അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രവേശനം ഇന്ന് രാവിലെ 9നും വി.എച്ച്.എസ്.ഇ പ്രവേശനം 10നും തുടങ്ങും. ആകെ 2,71,136 മെറിറ്റ് സീറ്റിലേക്ക് 4,65,219 പേര്‍ അപേക്ഷിച്ചിരുന്നു. ഇതില്‍ 2,18,413 പേര്‍ക്കാണ് അലോട്ട്‌മെന്റ് ലഭിച്ചത്. ശേഷിക്കുന്നത് 52,718 സീറ്റാണ്. എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റ്, കമ്യൂണിറ്റി ക്വോട്ട സീറ്റ് ചേര്‍ത്താല്‍പോലും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് സീറ്റുണ്ടാകില്ല.

അലോട്ട്‌മെന്റ് ലഭിച്ചവര്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ ഫസ്റ്റ് അലോട്ട്‌മെന്റ് റിസള്‍ട്ട് എന്ന ലിങ്കില്‍ നിന്നും ലഭിക്കുന്ന ലെറ്ററിലെ തീയതിയിലും സമയത്തും പ്രവേശനം ലഭിച്ച സ്‌കൂളില്‍ രക്ഷിതാവിനൊപ്പം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഒന്നാമത്തെ ഓപ്ഷന്‍ ലഭിച്ചവര്‍ക്ക് ഫീസടച്ച് സ്ഥിര പ്രവേശനം നേടാം. മറ്റ് ഓപ്ഷനുകള്‍ ലഭിക്കുന്നവര്‍ക്ക് താല്‍ക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താല്‍ക്കാലികക്കാര്‍ക്ക് വേണ്ടിവന്നാല്‍ ഉയര്‍ന്ന ഓപ്ഷനുകളില്‍ ചിലത് റദ്ദാക്കാം.

എന്നാല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാത്തവരെ തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. അതേസമയം ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നിര്‍ദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.

കൊറോണ മാനദണ്ഡം കൃത്യമായി പാലിച്ചുകൊണ്ടാണ് പ്രവേശനം. ഒരു വിദ്യാര്‍ഥിയുടെ പ്രവേശന നടപടികള്‍പൂര്‍ത്തീകരിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം 15 മിനിറ്റാണ്. വി.എച്ച്.എസ്.ഇ പ്രവേശനം 29നും ഹയര്‍ സെക്കന്‍ഡറി പ്രവേശനം ഒക്ടോബര്‍ ഒന്നിനും അവസാനിക്കും.

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റാണ് ഇന്നലെ പ്രസിദ്ധീകരിച്ചത്. അലോട്ട്‌മെന്റ് വിവരങ്ങള്‍ക്ക് www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Tags:

You Might also Like

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മംഗളം ന്യൂസിൻ്റേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.