
കോതമംഗലം>>>ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്കി കഴിഞ്ഞ ഏഴ് വര്‍ഷക്കാലമായി അടിവാട് തെക്കേ കവല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന പ്ലേമേക്കേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ആരംഭിച്ചു.
പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.ക്ലബ്ബ് പ്രസിഡന്റ് കെ എം ഷിയാസ് അദ്ധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ്,വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മയില്‍,ക്ലബ്ബ് രക്ഷാധികാരി പി എം ഇബ്രാഹിം,സെക്രട്ടറി ടി എസ് അറഫല്‍,ചാരിറ്റി ലീഡര്‍ എല്‍ദോസ് ലോമി,മുന്‍ പ്രസിഡന്റ് പി എം സിയാദ്,ട്രഷറാര്‍ കെ എസ് ഷെഫിന് എന്നിവര്‍ പങ്കെടുത്തു.
വിശിഷ്ട സേവനത്തിന് മുഖ്യമന്ത്രിയുടെ അവാര്‍ഡ് നേടിയ ഫയര്മാന് സി എ നിഷാദ്,ക്ലബ്ബ് നടത്തിയ ഫോട്ടോ കോണ്ടസ്റ്റില് വിജയിയായ മിഹാന മാഹിന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Follow us on