പ്ലാമുടി – കണ്ണക്കട റോഡ് ഉദ്ഘാടനം ചെയ്തു

കോതമംഗലം >>നിര്‍മ്മാണം പൂര്‍ത്തീകരിച്ച കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടി – കണ്ണക്കട റോഡ് ആന്റണി ജോണ്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.എം എല്‍ എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ ചെലവഴിച്ചു കൊണ്ടാണ് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്.പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു.ഏറെ വര്‍ഷങ്ങളായുള്ള പ്രദേശവാസികളുടെ ഒരു ആവശ്യമാണ് ഇപ്പോള്‍ പൂര്‍ത്തീകരിക്കപ്പെട്ടിട്ടുള്ളതെന്ന് എം എല്‍ എ പറഞ്ഞു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഷീദ സലീം,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആശാ അജിന്‍,പഞ്ചായത്ത് മെമ്പര്‍മാരായ സാറാമ്മ ജോണ്‍,ജിജി സജീവ്,ശ്രീജ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →