എട്ടുവയസുകാരിയുടെ നീതിക്കായുള്ള പോരാട്ടത്തില്‍ ലഭിച്ച വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുത്, ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ; ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നല്‍കുമെന്ന് പിങ്ക് പൊലീസിന്റെ പരസ്യ വിചാരണ നേരിട്ട അച്ഛനും മകളും

-

തിരുവനന്തപുരം>>പിങ്ക് പൊലീസിന്റെ പരസ്യവിചാരണ നേരിട്ട എട്ടുവയസുകാരിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് തോന്നക്കല്‍ സ്വദേശി ജയചന്ദ്രന്‍.

ഹൈക്കോടതി അനുവദിച്ച ധനസഹായത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും.

ഒരു പങ്ക് ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസത്തിന് നല്‍കുമെന്നും ജയചന്ദ്രന്‍ പറഞ്ഞു. എട്ടുവയസുകാരിയുടെ നീതിക്കായുള്ള പോരാട്ടത്തില്‍ ലഭിച്ച വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകരുതെന്നും ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

പിങ്ക് പൊലീസിന്റെ പരസ്യവിചാരണക്ക് വിധേയയായ എട്ടുവയസുകാരിക്ക് ഒന്നര ലക്ഷം രൂപ നല്‍കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്കായാണ് പോരാടിയതെന്ന് വിശദീകരിച്ചാണ് ജയചന്ദ്രന്‍ കിട്ടുന്ന പണം എങ്ങിനെ ചെലവിടുമെന്ന് പറയുന്നത്.

എട്ടുവയസുകാരിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →