കോതമംഗലം >>>പിണ്ടിമന പഞ്ചായത്തിലെ അയിരൂര്‍പ്പാടം പുലിമല പാലത്തിന് സമീപം പെരിയാര്‍വാലി കനാല്‍ ബണ്ട് സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണത്തില്‍ അഴിമതി നടക്കുന്നതായി ആക്ഷേപം. സംരക്ഷണ ഭിത്തിയുടെ ബെല്‍റ്റ് വാര്‍ക്കുന്നതിന് വേണ്ടി കമ്പി കെട്ടി കഴിഞ്ഞതിന് ശേഷം കോണ്‍ക്രീറ്റ് മിക്സിന് പകരം കല്ലും മണ്ണും കോരി നിറക്കുന്നു എന്നാണ് പരാതി ഉയരുന്നത്.
പണി നടക്കുന്ന സ്ഥലത്തു നിന്നു തന്നെയാണ് കല്ലും മണലും നിറയ്ക്കുന്നത്. കഴിഞ്ഞ ദിവസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീയായത്. 7 ലക്ഷം രൂപയുടെ പ്രൊജക്ടാണ് ബണ്ട് നിര്‍മ്മാണം.

നാട്ടുകാരുടെ കണ്മുന്നില് നടന്ന പ്രവര്‍ത്തിയായതിനാല്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും,പരാതി നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണോ ഈ പ്രവര്‍ത്തിയെന്നും നാട്ടുകാര്‍ ആരോപിച്ചു
ബണ്ട് പ്രവര്‍ത്തനത്തിന്റെ മറവില്‍ വന്‍ അഴിമതിയാണ് നടക്കുന്നത്. നേരത്തെ മുതല്‍ വന്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ വിജിലന്‍സില്‍ പരാതി നല്‍കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ലക്ഷങ്ങള്‍ ചിലവഴിച്ചു നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനം ആയതിനാല്‍
ഉത്തരവാദിത്വപ്പെട്ട അധികൃതര്‍ ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ച് ഈ കുറ്റകൃത്യം നടത്തിയവര്‍ക്കെതിരെ
ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഐ എന്‍ ടി യു സി കോതമംഗലം താലൂക് ജനറല്‍ സെക്രട്ടറി സീതി മുഹമ്മദ് പറഞ്ഞു.
Follow us on