ഇനിയും ഒരു അമ്മയും ഇവിടെ കൊല്ലപ്പെട്ടു കൂടാ; യു. ഡി .എഫിന്റെ നേതൃത്വത്തില്‍ പകല്‍ മെഴുകുതിരി തെളിച്ച് പ്രതിഷേധം

സ്വന്തം ലേഖകൻ -


കോതമംഗലം>>>പിണ്ടിമന പഞ്ചായത്ത്പത്താം വാര്‍ഡ്അയിരൂര്‍പ്പാടത്ത് പട്ടാപ്പകല്‍ പുല്ലരിയാന്‍ പോയ ആമിന എന്ന വീട്ടമ്മ കൊല ചെയ്യപ്പെട്ടിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനെതിരെ വന്‍ പ്രതിഷേധം.

അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് പിണ്ടിമന പഞ്ചായത്ത് യു ഡി എഫ് അയിരൂര്‍പ്പാടം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടുകളില്‍ പകല്‍ മെഴുകിതിരി തെളിച്ച് പ്രതിഷേധിച്ചു. ശ്രദ്ധക്ഷണിക്കല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട്‌നിരവധി കുടുംബങ്ങള്‍ പങ്കെടുത്തു.


യു ഡി എഫ് ചെയര്‍മാന്‍ നോബിള്‍ ജോസഫ് സമരത്തിന്റെഉദ്ഘാനം നിര്‍വ്വഹിച്ചു .സീതി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു .ജോസ് കൈതക്കല്‍ , എം എം മുത്തുകുഞ്ഞ് മാസ്റ്റര്‍ ,സി എ മൈതീന്‍കുഞ് ,എന്‍ എം യൂസഫ് ,യഹിയ മണിയാട്ടുകുടി , റൈഹാന്‍ മൈതീന്‍ , എന്നിവര്‍ നേതൃത്വം നല്‍കി.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →