കാട്ടാനയുടെ പരാക്രമം തുടരുന്നു, പിണ്ടിമനയില്‍ വ്യാപകമായി കാട്ടാന കൃഷി നശിപ്പിച്ചു.

സ്വന്തം ലേഖകൻ -

കോതമംഗലം>>>കാലവര്‍ഷകാലത്തും കാട്ടാനകളുടെപരാക്രമം ആശങ്കയോടെ കര്‍ഷകര്‍.ഇന്നലെ പിണ്ടിമനപ്രദേശത്താണ് കാട്ടാനയുടെ വിളയാട്ടം നടന്നത്.

ആനയുടെ കടന്നുകയറ്റം തടയാന്‍ വനം വകുപ്പും കൃഷിനാശത്തിനും കന്നുകാലികളെ കൊന്നൊടുക്കുന്നതിനും നഷ്ടപരിഹാരം നല്‍കാന്‍ കൃഷി, മൃഗസംരക്ഷണ വകുപ്പുകളും നടപടി എടുക്കുന്നില്ല.

ഭയന്നു പിന്‍മാറുന്ന കൃഷി, ക്ഷീര കര്‍ഷകരുടെ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് സ്ഥലം സന്ദര്‍ശിച്ച യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം പറഞ്ഞു.

പഞ്ചായത്തിലെ വെറ്റിലപ്പാറയില്‍ പൈനാപ്പിള്ളില്‍ തങ്കച്ചന്റെ അരയേക്കറിലെ കപ്പ കൃഷിയുംപൈനാപ്പിള്ളില്‍ ജോയി, കളമ്പാട്ട് ജോസഫ്, കോട്ടയ്ക്കല്‍ ജോഷി, വരാപ്പിള്ളില്‍ ഷിജു എന്നിവരുടെ കൃഷിയിടത്തിലും കഴിഞ്ഞ രാത്രി ആന നാശംവരുത്തി.കൃഷിയിടത്തിലെ കയ്യാലയും കമ്പിവേലിയും ഇരുമ്പു ഗെയ്റ്റുമെല്ലാംആനകള്‍ തകര്‍ത്തിട്ടുണ്ട്.


കഴിഞ്ഞ ദിവസം നേര്യമംഗലംഫാമില്‍പുഴ നീന്തി കടന്നെത്തിയ കാട്ടാനയുടെ പരാക്രമത്തില്‍ വന്‍നാശമാണ് ഉണ്ടായത്. കിഴിഞ്ഞ ആഴ്ച കോട്ടപ്പടിയില്‍ ഏഴ് ആനകള്‍ ഒന്നിനു പിറകെ ഒന്നായി വന്ന് വ്യാപകമായി കൃഷി നശിപ്പിച്ചു.കോട്ടപ്പടി വാവേലിഭാഗത്തായിരുന്നു കാട്ടാന കൂട്ടത്തിന്റെ കടന്നു കയറ്റം.റബര്‍, തെങ്ങ്, ഏത്തവാഴ, മഞ്ഞള്‍ തുടങ്ങിയ കൃഷി കാട്ടാനകള്‍ നശിപ്പിച്ചു.

വേനല്‍ ശക്തമാകുമ്പോള്‍ വെള്ളം തേടി കാട്ടാനകള്‍ ഇറങ്ങി വരാറുണ്ട്.
വനത്തില്‍ കാട്ടാനകള്‍ പെരുകിയതുംആവശ്യത്തിന് ഭക്ഷ്യ വിഭവങ്ങള്‍ കിട്ടാത്തതുമാണ് കാട്ടാന കാടിറങ്ങാന്‍ കാരണമെന്നും കര്‍ഷകര്‍ പറഞ്ഞു.


ആന മതില്‍, കിടങ്ങ് എന്നിവ നിര്‍മിച്ച് ആനശല്യത്തില്‍ നിന്നു കര്‍ഷകരുടെ ജീവനും സ്വത്തുംസംരക്ഷിക്കണമെന്ന്ഷിബുതെക്കുംപുറം ആവശ്യപ്പെട്ടു.


നോബിള്‍ മാത്യു, പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജു, മെമ്പര്‍മാരായ മെരി പിറ്റര്‍, ജീന്‍സ് മാത്യു, ഷിബി പോള്‍, ജോസ്കൈ തക്കല്‍,എന്‍.വി.ബഷീര്‍,സി.ടി,കുര്യാക്കോസ്, ജോര്‍ജ്ജ് കുട്ടി എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

സ്വന്തം ലേഖകൻ

About സ്വന്തം ലേഖകൻ

View all posts by സ്വന്തം ലേഖകൻ →