പി ണ്ടിമനയില്‍ തണ്ണിമത്തനും വിളയും

-


കോതമംഗലം>>പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ വേട്ടാംമ്പാറയില്‍ തണ്ണിമത്തന്‍കൃഷിയില്‍ നൂറ്‌മേനി വിളവ്. ഇഞ്ചക്കുടി മൈതീന്‍ എന്ന കര്‍ഷകന്റെ സ്വന്തം കൃഷിയിടത്തില്‍ എട്ട് കിലോഗ്രാമിന് മുകളിലുള്ള ഷുഗര്‍ ബേബി ഇനത്തിലുള്ള തണ്ണിമത്തന്‍കൃഷിയാണ് മാതൃകാപരമായത്
.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു വിളവെടുപ്പ് ഉത്ഘാടനം ചെയ്തു.

സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ബേസില്‍ എല്‍ദോസ്, മേരി പീറ്റര്‍, മെമ്പര്‍മാരായ എസ്.എം.അലിയാര്‍, വിത്സണ്‍ ജോണ്‍, കൃഷി ഓഫീസര്‍ ഇ.എം.അനീഫ, കൃഷി അസിസ്റ്റന്റ് വി.കെ.ജിന്‍സ്, മൈതീന്‍ ഇഞ്ചക്കുടി എന്നിവര്‍ സംസാരിച്ചു.മൂന്നര ഏക്കറോളം വരുന്ന സ്ഥലത്ത് കഴിഞ്ഞ വര്‍ഷം കാബേജ്, കോളിഫ്‌ലവര്‍ തുടങ്ങീ നിരവധി കൃഷികള്‍ ചെയ്തു കൊണ്ട് മാത്യകയായിരുന്നു ഈ കര്‍ഷകന്‍.

മികച്ച കര്‍ഷകനുള്ള അവാര്‍ഡിന് കൃഷിഭവന്‍മുഖേന അപേക്ഷിച്ചിരിക്കുന്ന സമയത്താണ് തണ്ണിമത്തന്റെ നൂറ് മേനി വിളവെടുപ്പ് നടന്നത്.ഈ മൂന്നരയേക്കര്‍ സ്ഥലത്ത് തണ്ണി മത്തന്‍ കൃഷിക്ക് പുറമെ അത്യുല്പാദനശേഷിയുള്ള പയര്‍, തക്കാളി, പച്ചമുളക്, വെണ്ട, സാലഡ് വെള്ളരി, പാവല്‍, ചുരക്ക, ചീര എന്നിവ കൂടി കൃഷി ചെയ്തുവരുന്നു.


പിണ്ടിമന വേട്ടാംമ്പാറയില്‍ നടന്ന തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി.സാജു ഉത്ഘാടനം ചെയ്യുന്നു

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →