പിണ്ടിമനയില്‍ പരമ്പരാഗത കൃഷിക്ക് തുടക്കമായി

-

കോതമംഗലം>>കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി കൃഷി പ്രോത്സാഹന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള പരമ്പരാഗത പച്ചക്കറിവിത്തിനങ്ങളുടെ കൃഷിക്ക് പിണ്ടിമന അയിരൂര്‍പ്പാടം പയസ്സ് ഗാര്‍ഡനില്‍ തുടക്കമായി.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി.സാജു അദ്ധ്യക്ഷത വഹിച്ച വിത്തിടല്‍ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീര്‍ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ്‌സണ്‍ ദാനിയേല്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ സിബി.പോള്‍, ബേസില്‍ എല്‍ദോസ്, അംഗങ്ങളായ റ്റി.കെ.കുമാരി, വിത്സണ്‍ ജോണ്‍, ലാലിജോയി, കെ.അരുണ്‍, ലത ഷാജി, കൃഷി ഓഫീസര്‍ ഇ.എം.അനീഫ, കൃഷി അസിസ്റ്റന്റ് വി.കെ ജിന്‍സ്, കെ.പി.ഷിജോ,സിസ്റ്റര്‍ ദയ, രാധാ മോഹനന്‍ എന്നിവര്‍ സംസാരിച്ചു.വാര്‍ഡ് മെമ്പര്‍ എസ്.എം.അലിയാര്‍ സ്വാഗതവും മദര്‍ സുപ്പീരിയര്‍ നന്ദിയും പറഞ്ഞു. പയസ്സ് ഗാര്‍ഡന്റെ അമ്പത് സെന്റില്‍ പരമ്പരാഗത വിത്തിനങ്ങളായ ആനക്കൊമ്പന്‍ വെണ്ട, വ്‌ളാത്തങ്കര ചീര, പുതുപ്പാടി പയര്‍, നാടന്‍ കാന്താരി തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്.പ്രാദേശിക യുവകര്‍ഷകരേയും ഉള്‍പ്പെടുത്തി പരമ്പരാഗതകൃഷി വിപുലപ്പെടുത്തി മാതൃക കൃഷിത്തോട്ടമായി മാറ്റിയെടുക്കുന്നതിനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്.
പിണ്ടിമന കൃഷിഭവന്റെ പരമ്പരാഗത പച്ചക്കറി കൃഷികളുടെ വിത്തിടല്‍ ചടങ്ങ് അയിരൂര്‍പ്പാടം പയസ്സ് ഗാര്‍ഡനില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം.ബഷീര്‍ ഉത്ഘാടനം ചെയ്യുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →