പിണ്ടിമന തെക്കാവുംപടി കവലയില്‍ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

-

കോതമംഗലം >> എംഎല്‍എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി പിണ്ടിമന പഞ്ചായത്തിലെ തെക്കാവുംപടി കവലയില്‍ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ആന്റണി ജോണ്‍ എംഎല്‍എ നിര്‍വ്വഹിച്ചു.എംഎല്‍എആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്.ചടങ്ങില്‍ പിണ്ടിമന പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു,കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ജെയ്‌സണ്‍ ദാനിയേല്‍,മെറ്റിന്‍ മാത്യു,പഞ്ചായത്ത് മെമ്പര്‍മാരായ കുമാരി റ്റി കെ,എസ് എം അലിയാര്‍,ഉപ്പുകണ്ടം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ എസ് സുബൈര്‍,പ്രദേശവാസികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

About ന്യൂസ് ഡെസ്ക്ക്

View all posts by ന്യൂസ് ഡെസ്ക്ക് →